2009 ജനുവരി 25, ഞായറാഴ്‌ച

പിന്നെ ങ്ങള് തെരക്കിലാന്നു അറിയാ .. അല്ലേലും ങ്ങക്ക് തെരക്കാണ്. ന്നാലും ചെറിയ ഒരു കാര്യം ... ഞങള് ഒരു ചെറിയ പരിപാടി തൊടങ്ങാ .. രസീതും പിരിവോന്നുല്ല .. ഇങ്ങളോട് ചോയിചീല്ലാന്നു പറയരുത് ...
ഇപ്പം ഇന്‍റര്‍നെറ്റ് കാലോ കാലനോ... ഒക്കെ ആണ്... വപ്പടം മാങ്ങണത് വരെ ഇമെയില്‍ ചെയ്തിട്ടാന്നു അറിയാലോ ... ഞങ്ങളും ഒരു കുത്ത് നോക്കാ..
കൊടിയത്തൂര്‍ “ കോട്ടമ്മല്‍“...
ശരിക്കും കോട്ടമ്മല്‍ .... ബെയ്ന്നാരം ആടെ കൂട്യോല്‍കും കൂടാന്‍ പറ്റാതോല്കും വിവരം അറിയണമല്ലോ ... ആരൊക്കെ എന്തൊക്കെ ആക്കീന്നും , ഏതൊക്കെ പൊതുയോഗം നടന്നൂന്നും ,, പുതിയ കുടിയന്മാരരോക്കാന്,,, അരീക്കോട്ടെ മീന്‍കാരന്‍ വന്നീണോ ..ഏതൊക്കെ കല്യാണം മൊടക്കീ ... എന്ന് മണ്ടാ,, എല്ലും അറിയണം ...ജാതീം മതും കക്ഷിം ഒന്നും നോക്കണ്ട ,,, ങ്ങള് അറിഞ്ഞതും പറയാനുള്ളതും ഒക്കെ വേണം ... സംഘടനക്കും ക്ലബിനും പാര്‍ട്ടിക്കും ആളെ കൂട്ടാനും , മറ്റോലെ ചീത്ത പറയാനും നന്നാക്കാനും ചുമരില്ലാതെ പോസ്റ്റര്‍ - നോട്ടീസ് ഒക്കെ ഒട്ടിക്കാനും ഒക്കെ പറ്റും ... (വെറും അതാക്കരുത് )
ഈന്‍റെ കുട്ട്യോള് തമ്മചൂല, അതന്നെ ... എന്തേയ് (ഞമ്മളെ കോട്ടക്ക് ഇപ്പള്ള നെലവാരം വെച്ച്). ഒക്കെ "കോട്ടംമന്നു" കേക്കാം ... കൊടിയതൂര്‍ത്തെ എല്ലാ വിവരും കിട്ട്യാ തരക്കേടില്ല ... ഇങ്ങക്ക് പറയാന്‍ പറ്റും തോന്നുന്നത് അയചോളി ...പറ്റാത്തത് വേറാരെങ്കിലും വിട്ടോളും ,,, അതാ കോട്ട
ഇതില്‍ എല്ലാ ആള്‍ക്കാരീം കൂട്ടണെന്നുണ്ടു .. അറിണോല്‍കൊക്കെ അയച്ചുകൊടുക്കണം (ഫോര്‍വേഡ് ഫോര്‍വേഡ് ) കോട്ടമ്മല്‍ ഒരുവട്ടെന്കിലും ബന്നോനു ഇതില് കൂടാം ... പിന്നെ ങ്ങള് പറയണതും ഇങ്ങട്ട് വിടുന്നതും അവസാനം ഞമ്മളെ തലേ വെക്കരുത് ... അയ്ചൂടീ ... ഇന്നാലെ ഇത് ശരിക്കും കോട്ട ആകൂ... ങ്ങളെ അഭിപ്രായം പോസ്റ്റ് ചെയ്യണം .... ഇതു ആര്‍കും സ്വന്തല്ല , കോട്ട പോലെ പബ്ലിക് ആണ് ....