2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

44 പോത്തിനെ തിന്നു..

ഇതു ദേശാഭിമാനി പത്രത്തെ ജയിക്കാന്‍ വേണ്ടി എഴുതുന്നതല്ല.. അല്ല, അതില്‍ 68 പട്ടിനെതിന്ന കഥ വന്നിരുന്നല്ലോ.. അതോണ്ട് പറഞ്ഞതാ ... ഇക്കഴിഞ്ഞ പെരുന്നാളിന് കോട്ടമ്മല്‍ 44 പോത്തിനെ അറുത്ത് വിറ്റത് . മമ്മതും കക്കടംമാരും കൂടി ... അയിനു പൊരമേ ആടും കൊയിം ഒക്കെ കൂടി കൊറേ പല്ലെലക്കീന് നമ്മള്.. പോത്ത്പനി വന്നൂടയ്ക ഇല്ല ..

2009 സെപ്റ്റംബർ 13, ഞായറാഴ്‌ച

രാത്രി നമസ്കാരം

രാത്രി നമസ്കാരം
റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ പ്രാര്ത്ഥന നിര്‍ഭരമായ രാത്രികളെ സജീവ മാക്കി കൊണ്ടു ജുമുഅത്ത് പള്ളിയില്‍ ഖിയാമുല്‍ ലൈല്‍ നമസ്കാരങ്ങള്‍ക്ക് വിശ്വാസികളുടെ പങ്കാളിത്തം കൂടി. എല്ലാ പ്രാവശ്യത്തെയും പോലെ ഭക്തി നിര്‍ഭരമായ രാത്രി നമസ്കാരം നടക്കുന്നുണ്ട്.

2009 സെപ്റ്റംബർ 9, ബുധനാഴ്‌ച

സി എച്ച് കല്ച്ചരല്‍ സെന്റര് നോമ്പ് തുറ

സി എച്ച് കള്ച്ചരല്‍ സെന്റര്‍ - നോമ്പ് തുറ
പുതി വെക്കണ്ട , കോട്ടമല്‍ അല്ല ..... പോയില്ന്നാണ് . ന്നാലും കുറെ കോട്ടംമാരെ വിളിച്ച്ചീനു .
ബല്യ പരിപാടിയ .. എല്ലാ കൊല്ലം ഇണ്ടാവും ... വിളി കിട്ടിയോല് എന്തായാലും പോണം .. . അല്ലെ അടുത്ത കൊല്ലം വിളിച്ചല്ടവൂല .. പൊയിലെട്ടമ് നടന്നലെന്‍താ ......

2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച

എം കെ ആലികോയ കാക്ക നിര്യാതനായി

എം കെ ആലികോയകാക്ക നിര്യാതനായി

കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ടൈലര്‍ ആയിരുന്ന കൊട്ടയ്കല് മതിയം കല്ലിങ്ങല്‍ ആലികോയ കാക്ക ഇന്നു രാവിലെ മരണപ്പെട്ടു. ഉച്ചക്ക്‌ മൂന്നു മണിക്ക്‌ ഖബറടക്കം നടക്കും ..

മക്കള്‍ : മുഹമ്മദ്‌, ഇന്ബിച്ചികോയ ( കോയകുട്ടി ), പാത്തുമ്മ, സുലൈഖ, ആയിഷ, സീനത്ത്‌

കക്കാടംതോട്ടില്‍ നല്ല കളിയാ

കോട്ടയ്ക്കല്‍ കക്കടംതോട്ടില്‍ നല്ല കളിയാ ഇപ്പം .... നോമ്പും പെരുന്നാളും ഒന്നു ആടെ പ്രശ്നില്ല ..
അല്ലെന്നെ ഇന്നോമ്പിനു കോട്ടമ്മല്‍ തിരിഞ്ഞാ എന്താ കിട്ടാ.. ഒരു കാലി ചായിം കൂടി കിട്ടൂലാ ...
ആടെ അടിപൊളിയാ... മുക്കത്തിന്നു പര്സേല് വരും ... കൂടെ ഊം ..
ആ പിന്നെ ഇതു പന്തുകള്യും കിര്‍കാറ്റും ഒന്നല്ലാ .... നല്ല കുളുപ്പത്ത് ഇരിന്നു പരത്തി വെച്ചിട്ടുള്ള
പര്വാടിയാ .... ആരും കാണൂല .... തോട്ട്യമ്മലൂടെ ആട്ടു കേറ്യാ മതി .... ഹും ... ന്നട്ടാ

2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ബദരീങ്ങളെ ആണ്ടു ...

ബദര്‍ ദിനം ആചരിച്ചു...

പതിവുപോലെ ഇക്കൊല്ലവും സിരജുല്ഇസ്ലാം മദ്രസ്സയില്‍ ബദരീങ്ങളെ ആണ്ടു ഉണ്ടായിരുന്നു... പങ്കാളിത്തവും പതിവുപോലെ ആയിരുന്നു‌....

പഴയ കോഴിമുട്ട ലേലവും .. കോഴി ലേലവും ഒന്നും ഇല്ല..... എല്ലാര്ക്കും മടുത്ത്‌ എന്ന് തോന്നുന്നു ..

പിന്നെ ... കുട്ട്യാളെ വിട്ടു ഇറച്ചി വാങ്ങുന്നോല്‍ ഇക്കൊല്ലും ഉണ്ടെന്നാണ്‌ കുഞ്ഞാപ്പു പറയുന്നത്