2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച
2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച
44 പോത്തിനെ തിന്നു..
ഇതു ദേശാഭിമാനി പത്രത്തെ ജയിക്കാന്‍ വേണ്ടി എഴുതുന്നതല്ല.. അല്ല, അതില്‍ 68 പട്ടിനെതിന്ന കഥ വന്നിരുന്നല്ലോ.. അതോണ്ട് പറഞ്ഞതാ ... ഇക്കഴിഞ്ഞ പെരുന്നാളിന് കോട്ടമ്മല്‍ 44 പോത്തിനെ അറുത്ത് വിറ്റത് . മമ്മതും കക്കടംമാരും കൂടി ... അയിനു പൊരമേ ആടും കൊയിം ഒക്കെ കൂടി കൊറേ പല്ലെലക്കീന് നമ്മള്.. പോത്ത്പനി വന്നൂടയ്ക ഇല്ല ..
2009 സെപ്റ്റംബർ 13, ഞായറാഴ്‌ച
രാത്രി നമസ്കാരം
രാത്രി നമസ്കാരം
റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ പ്രാര്ത്ഥന നിര്‍ഭരമായ രാത്രികളെ സജീവ മാക്കി കൊണ്ടു ജുമുഅത്ത് പള്ളിയില്‍ ഖിയാമുല്‍ ലൈല്‍ നമസ്കാരങ്ങള്‍ക്ക് വിശ്വാസികളുടെ പങ്കാളിത്തം കൂടി. എല്ലാ പ്രാവശ്യത്തെയും പോലെ ഭക്തി നിര്‍ഭരമായ രാത്രി നമസ്കാരം നടക്കുന്നുണ്ട്.
2009 സെപ്റ്റംബർ 9, ബുധനാഴ്‌ച
സി എച്ച് കല്ച്ചരല്‍ സെന്റര് നോമ്പ് തുറ
പുതി വെക്കണ്ട , കോട്ടമല്‍ അല്ല ..... പോയില്ന്നാണ് . ന്നാലും കുറെ കോട്ടംമാരെ വിളിച്ച്ചീനു .
ബല്യ പരിപാടിയ .. എല്ലാ കൊല്ലം ഇണ്ടാവും ... വിളി കിട്ടിയോല് എന്തായാലും പോണം .. . അല്ലെ അടുത്ത കൊല്ലം വിളിച്ചല്ടവൂല .. പൊയിലെട്ടമ് നടന്നലെന്‍താ ......
2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച
എം കെ ആലികോയ കാക്ക നിര്യാതനായി
എം കെ ആലികോയകാക്ക നിര്യാതനായി
കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ടൈലര്‍ ആയിരുന്ന കൊട്ടയ്കല് മതിയം കല്ലിങ്ങല്‍ ആലികോയ കാക്ക ഇന്നു രാവിലെ മരണപ്പെട്ടു. ഉച്ചക്ക് മൂന്നു മണിക്ക് ഖബറടക്കം നടക്കും ..
മക്കള്‍ : മുഹമ്മദ്, ഇന്ബിച്ചികോയ ( കോയകുട്ടി ), പാത്തുമ്മ, സുലൈഖ, ആയിഷ, സീനത്ത്
കക്കാടംതോട്ടില്‍ നല്ല കളിയാ
അല്ലെന്നെ ഇന്നോമ്പിനു കോട്ടമ്മല്‍ തിരിഞ്ഞാ എന്താ കിട്ടാ.. ഒരു കാലി ചായിം കൂടി കിട്ടൂലാ ...
ആടെ അടിപൊളിയാ... മുക്കത്തിന്നു പര്സേല് വരും ... കൂടെ ഊം ..
ആ പിന്നെ ഇതു പന്തുകള്യും കിര്‍കാറ്റും ഒന്നല്ലാ .... നല്ല കുളുപ്പത്ത് ഇരിന്നു പരത്തി വെച്ചിട്ടുള്ള
പര്വാടിയാ .... ആരും കാണൂല .... തോട്ട്യമ്മലൂടെ ആട്ടു കേറ്യാ മതി .... ഹും ... ന്നട്ടാ
2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച
ബദരീങ്ങളെ ആണ്ടു ...
ബദര്‍ ദിനം ആചരിച്ചു...
പതിവുപോലെ ഇക്കൊല്ലവും സിരജുല്ഇസ്ലാം മദ്രസ്സയില്‍ ബദരീങ്ങളെ ആണ്ടു ഉണ്ടായിരുന്നു... പങ്കാളിത്തവും പതിവുപോലെ ആയിരുന്നു....
പഴയ കോഴിമുട്ട ലേലവും .. കോഴി ലേലവും ഒന്നും ഇല്ല..... എല്ലാര്ക്കും മടുത്ത് എന്ന് തോന്നുന്നു ..
പിന്നെ ... കുട്ട്യാളെ വിട്ടു ഇറച്ചി വാങ്ങുന്നോല്‍ ഇക്കൊല്ലും ഉണ്ടെന്നാണ് കുഞ്ഞാപ്പു പറയുന്നത്
2009 സെപ്റ്റംബർ 6, ഞായറാഴ്‌ച
പുതിയ പള്ളി തൊടങ്ങീ
കോട്ടമ്മല് ഒരു പള്ളി കൂടി തുടങ്ങി.. നല്ലോണം ആളുണ്ട്.. നോമ്പ് തുറ എന്നും ഉണ്ട്.. ബിരിയാണി ആണ്..
റമദാന്‍ കയിഞ്ഞിട്റ്റ് കണ്ടറിയാം ....
ബ്ലാക്ക് കോബ്ര വക നോമ്പ് തുറ
ഇക്കൊല്ലവും ബ്ലാക്ക് കോബ്ര വക നോമ്പ് തുറ ഉണ്ട്. ആ കുട്ടിയളെചുറ്റിപറ്റി നിന്നാല്‍ ചിലപ്പോ വിളിക്കും ..
പാലം പണി തുടങ്ങി..
ഇതു ബി ബീ സി റിപ്പോര്ട്ട് അല്ല.. മണല്‍ കേറ്റാന്‍ തേത്തും കടത്ത് പോയപം കണ്ടതാണ്...
മാരൊക്കെ മുറിച്ച ലെവല്‍ അകീണ്നല്ല സ്പീഡ ... അന്ജെട്ടുകൊല്ലം കൊണ്ടു തീരാ മതി..
2009 ജനുവരി 25, ഞായറാഴ്‌ച
പിന്നെ ങ്ങള് തെരക്കിലാന്നു അറിയാ .. അല്ലേലും ങ്ങക്ക് തെരക്കാണ്. ന്നാലും ചെറിയ ഒരു കാര്യം ... ഞങള് ഒരു ചെറിയ പരിപാടി തൊടങ്ങാ .. രസീതും പിരിവോന്നുല്ല .. ഇങ്ങളോട് ചോയിചീല്ലാന്നു പറയരുത് ...
ഇപ്പം ഇന്‍റര്‍നെറ്റ് കാലോ കാലനോ... ഒക്കെ ആണ്... വപ്പടം മാങ്ങണത് വരെ ഇമെയില്‍ ചെയ്തിട്ടാന്നു അറിയാലോ ... ഞങ്ങളും ഒരു കുത്ത് നോക്കാ..
കൊടിയത്തൂര്‍ “ കോട്ടമ്മല്‍“...
ശരിക്കും കോട്ടമ്മല്‍ .... ബെയ്ന്നാരം ആടെ കൂട്യോല്‍കും കൂടാന്‍ പറ്റാതോല്കും വിവരം അറിയണമല്ലോ ... ആരൊക്കെ എന്തൊക്കെ ആക്കീന്നും , ഏതൊക്കെ പൊതുയോഗം നടന്നൂന്നും ,, പുതിയ കുടിയന്മാരരോക്കാന്,,, അരീക്കോട്ടെ മീന്‍കാരന്‍ വന്നീണോ ..ഏതൊക്കെ കല്യാണം മൊടക്കീ ... എന്ന് മണ്ടാ,, എല്ലും അറിയണം ...ജാതീം മതും കക്ഷിം ഒന്നും നോക്കണ്ട ,,, ങ്ങള് അറിഞ്ഞതും പറയാനുള്ളതും ഒക്കെ വേണം ... സംഘടനക്കും ക്ലബിനും പാര്‍ട്ടിക്കും ആളെ കൂട്ടാനും , മറ്റോലെ ചീത്ത പറയാനും നന്നാക്കാനും ചുമരില്ലാതെ പോസ്റ്റര്‍ - നോട്ടീസ് ഒക്കെ ഒട്ടിക്കാനും ഒക്കെ പറ്റും ... (വെറും അതാക്കരുത് )
ഈന്‍റെ കുട്ട്യോള് തമ്മചൂല, അതന്നെ ... എന്തേയ് (ഞമ്മളെ കോട്ടക്ക് ഇപ്പള്ള നെലവാരം വെച്ച്). ഒക്കെ "കോട്ടംമന്നു" കേക്കാം ... കൊടിയതൂര്‍ത്തെ എല്ലാ വിവരും കിട്ട്യാ തരക്കേടില്ല ... ഇങ്ങക്ക് പറയാന്‍ പറ്റും തോന്നുന്നത് അയചോളി ...പറ്റാത്തത് വേറാരെങ്കിലും വിട്ടോളും ,,, അതാ കോട്ട
ഇതില്‍ എല്ലാ ആള്‍ക്കാരീം കൂട്ടണെന്നുണ്ടു .. അറിണോല്‍കൊക്കെ അയച്ചുകൊടുക്കണം (ഫോര്‍വേഡ് ഫോര്‍വേഡ് ) കോട്ടമ്മല്‍ ഒരുവട്ടെന്കിലും ബന്നോനു ഇതില് കൂടാം ... പിന്നെ ങ്ങള് പറയണതും ഇങ്ങട്ട് വിടുന്നതും അവസാനം ഞമ്മളെ തലേ വെക്കരുത് ... അയ്ചൂടീ ... ഇന്നാലെ ഇത് ശരിക്കും കോട്ട ആകൂ... ങ്ങളെ അഭിപ്രായം പോസ്റ്റ് ചെയ്യണം .... ഇതു ആര്‍കും സ്വന്തല്ല , കോട്ട പോലെ പബ്ലിക് ആണ് ....
